കേരള ചരിത്രത്തോടൊപ്പം ചേർത്ത് വെക്കാവുന്നതും , നിരവധി അമൂല്യ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയതും, ബ്രഹ്മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാട് അവർകൾ 1894 ൽ സ്ഥാപിച്ച തുമായ, "മൂത്തേടത്തു ഹൈസ്കൂൾ "ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ഉത്തരോത്തരം വിജയ ക്കൊടി പാറിച്ചു മുന്നേറുകയാണ്. കൂടാതെ 125 ആം സ്കൂൾ സ്ഥാപക ദിനം അടുത്ത വർഷം വന്നെത്തുകയാണ്. പ്രസ്തുത സുവർണ വർഷം ചരിത്രസംഭവമാക്കുന്നതിനും, ആ മഹാനുഭാവന് പൂർവ വിദ്യാർത്ഥി സമൂഹത്തിന്റെ നേതൃത്വത്തിൽ സമുചിതമായ ഒരു നിത്യ സ്മാരകം പടുത്തുയർത്തേണ്ടതാണ് എന്നതിന് ആർക്കും എതിരഭിപ്രായം ഉണ്ടാവാനിടയില്ല. നമുക്ക് ഒന്നായി കൈ കോർത്തു ഒരു ( All Allumini ) "പൂർണ വിദ്യാർഥി സമന്വയം "രൂപപ്പെടുത്തണം. എല്ലാ പൂർവ വിദ്യാർഥികളും, പൂർവ വിദ്യാർത്ഥി സംഘടനകളും തമ്മിൽ ഒരു ആശയ വിനിമയം സാധ്യമാകണം. അതിന്നായി ഏവരുടെയും അഭിപ്രായങ്ങൾ വിനയപൂർവം ക്ഷണിക്കുന്നു.