ഇന്ന് മനുഷ്യര്‍ ഏറ്റവും പേടിയോടു കൂടി നോക്കുന്ന രോഗമാണ് ക്യാന്‍സര്‍. നിരവധി പേരെയാണ് ക്യാര്‍ പിടികൂടുന്നത്. ഇത് പലപ്പോഴും മരണത്തിലേക്ക് എത്തുന്നു. ശരീരത്തിലെ ഏത് അവയവത്തേയും ക്യാന്‍സര്‍ ബാധിക്കാം. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പക്ഷെ പലപ്പോഴും ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ കഴിയാറില്ല എന്നതാണ് സത്യം. കാരണം നമ്മള് നിസാരമായി കാണുന്നവയാണ് ഇതിന്റെ ലക്ഷണങ്ങളായി ഉണ്ടാവുക. ശരീരത്തെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൊണ്ടയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍.
ഇതിനു പലപ്പോഴും തൊണ്ടവേദന, കോള്‍ഡ് പോലുള്ള നിസാരലക്ഷണങ്ങളുള്ളതാണ് അപകടസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്. തൊണ്ടയിലെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങളെക്കുറിച്ച്,
1 തൊണ്ടയില്‍ വരുന്ന ട്യൂമര്‍ കാരണം ഭക്ഷണവും വെള്ളവും ഇറക്കാന്‍ പ്രയാസം നേരിടും. ട്യൂമര്‍ ഭക്ഷണത്തിന്റെ സുഗമമായ നീക്കത്തെ തടയുന്നതാണ് ഇതിന് കാരണം.
2 ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഇതിനും കാരണങ്ങള്‍ പലതുണ്ടെങ്കിലും തൊണ്ടയിലെ ക്യാന്‍സറും പ്രധാനപ്പെട്ട ഒന്നാണ്.
3 കോള്‍ഡും തൊണ്ടയിലെ അണുബാധയും ചിലപ്പോള്‍ ശബ്ദം മാറാന്‍ ഇട വരുത്തിയേക്കും. എന്നാല്‍ ഇവയൊന്നുമില്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിക്കുന്ന ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാകാം.
4 തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പുമെല്ലാം പല കാരണങ്ങളാലുണ്ടാകും. ഇതിനുളള ഒരു കാരണം തൊണ്ടയിലെ ക്യാന്‍സറുമാകാം. കഴുത്തിനു ചുറ്റുമുള്ള ലിംഫാറ്റിക് ഗ്ലാന്റുകളിലേയ്ക്ക് ക്യാന്‍സര്‍ വ്യാപിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്.
5 എപ്പോഴുമുള്ള ചുമ തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും പുക വലിയ്ക്കുന്നവര്‍ ചുമയ്ക്കും. ഇതിന് സമാനമായ ചുമയായിരിക്കും തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിയ്ക്കുമ്പോഴും ഉണ്ടാവുക. മറ്റു രോഗങ്ങളില്ലാതെ നിരന്തരം വരുന്ന ചുമ ക്യാന്‍സര്‍ ലക്ഷണമാണോയെന്നും സംശയിക്കണം.