കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ ജീവകാരുണ്യ സേവന രംഗത്ത് സ്തുത്തി ർഹമായ സേവനം കാഴ്ചവെക്കുന്ന അൽ മഖർ, സ്ഥാപനത്തിലെ പ്രധാന സംരംഭമായ ഗേൾസ് ഓർഫനേജിലുള്ള 123 ആമത് അനാഥ വിദ്യാർത്ഥിനിയും സുമംഗലിയായി. 3/9/2018 നാടുകാണി ദാറുൽ അമാൻ ജുമാ മസ്ജിദിൽ വെച്ച് നടന്ന നിക്കാഹ് കർമ്മത്തിന് അൽ മഖർ സെക്രട്ടറി അബദുൽ ഹഖിം സഅദി കാർമ്മികത്വം വഹിച്ചു. കണ്ണൂർ പുളിയൂൽ സ്വദേശി പരേതനായ മർഹൂം ബഷീറിന്റെ മകളും അൽ മഖർ യതീംഖാന വിദ്യാർത്ഥിനിയുമായ മുർശിദയും കണ്ണൂർ പുതിയങ്ങാടി സ്വദേശി മൊയ്തീൻ ഹാജിയുടെ മകൻ മുഹമ്മദും തമ്മിലുള്ള നികാഹാണ് ഇന്നലെ നടന്നത്.നിലവിൽ സ്ഥാപനത്തിന് കീഴിൽ 122 അനാഥ മക്കളെ സുമംഗലികളാക്കിയിരുന്നു.